മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക്ക് സ്വായത്തമായിരുന്നു. അയാള്‍ കണ്ടെത്തുന്ന ഭൂതകാലം റഷ്യന്‍ വിപ്ലവത്തിന്റെ സന്തോഷകരമല്ലാത്ത അദ്ധ്യായങ്ങളാണ്. 1923ല്‍ സളോവ്ത്സ്കി കോണ്സെന്ട്രേഷന് ക്യാമ്പില്‍ അകപ്പെട്ടുപോയ ഇന്നക്കെഞ്ചി പെത്രോവിച്ച് എന്ന ഒരു സാധാരണ മനുഷ്യന് നീലാകാശത്തിന്റെ വര്‍ത്തമാനകാലത്തിലിരുന്ന് ചരിത്രത്തിന്റെ പൊരുള്‍ തേടുന്നു.