Book By V H Dirar , ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്‍റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്‍റെ ആട്ടമാണ് പാട്ട്. കാടും കാറ്റും കാട്ടാറും കുന്നിന്‍നിരകളും അവര്‍ക്ക് മഹാഗുരുക്കന്മാര്‍, ഊരുജീവിതം വിദ്യാലയങ്ങളും. കാലം ഹരിച്ചുകൊണ്ടിരിക്കുന്ന ഒരു പരമ്പര്യത്തിന്‍റെ ഊര്‍ജ്ജവും ഉന്മേഷവുമാണ് നഞ്ചമ്മയിലൂടെ പ്രകാശിക്കുന്നത്. അവരുടെ പാട്ടും ആട്ടവും കളങ്കമറ്റ ചിരിയും വേരുപിടിച്ച ആ മണ്ണിന്‍റെ ഉള്ളറിയാനുള്ള ഒരു വെമ്പലുണ്ട്. നഞ്ചമ്മ ഒരു പ്രചോദനമാണ്. ആദിവാസികള്‍ക്ക് മാത്രമല്ല, ലോകത്തിനും.