Book By B Somasekharan unnithan ജീവിതഗന്ധിയായ കഥകള്‍. സങ്കല്പങ്ങളേക്കാള് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറം പകരുന്ന സാമൂഹികപശ്ചാത്തലവും മാനസിക സംഘര്‍ഷവും നിറഞ്ഞ കഥകള്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപരിസരങ്ങള്‍. പിന്‍വിളി, പറയാത്ത പ്രണയം, നക്ഷത്രബംഗ്ലാവിലെ അന്തേവാസികള്‍, അതിവേഗമീ ജീവിതം, അരക്കിനോ ഫോബിയാ, പഞ്ചാബി ധോബ, കനല്വഴികള്ക്കൊടുവില് തുടങ്ങിയ വ്യത്യസ്തമായ കഥകളുടെ സമാഹാരം. അതിരുകളില്ലാത്ത പ്രമേയവൈവിദ്ധ്യത്തിന്റെ അനന്തസാദ്ധ്യതകളാണ് ചെറുകഥയുടെ ഉള്‍ക്കാമ്പിന്റെ അടിസ്ഥാനം. അവയ്ക്ക് വീറും കരുത്തും പകരുന്നത്അ വതരണപ്രക്രിയയിലെ പ്രത്യേകതകളും അതോടൊപ്പം അനുപമമായ ഭാഷാസൗകുമാര്യവുംതന്നെ. ഈ രണ്ട് സവിശേഷതകളും ആനുപാതികമായി, ആകര്‍ഷകമായ രീതിയില്‍ സമന്വയിക്കുമ്പോള്‍ ഒരു ഉത്തമസൃഷ്ടി ജനിക്കുന്നു എന്നു പറയാം.