Book by Ahmet Umit മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെനിന്‍ അന്താരാഷ്ട്ര സ്‌കൂളില്‍ പഠിക്കാനെത്തുന്നു. ലോകത്തെമ്പാടുനിന്നുള്ള വിമോചനപോരാളികളുടെയും സാന്നിധ്യം അവിടെയുണ്ട്. ഈ ഹിമഗന്ധപശ്ചാത്തലത്തിലാണ് അജ്ഞാതമായ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഭയം, സന്ദേഹം, വേവലാതി, അവിശ്വാസം, ചതി, നിരോധിക്കപ്പെട്ട ആശയങ്ങള്‍ എന്നിവകൊണ്ട് ആഖ്യാനത്തിന്റെ സവിശേഷതയിലേക്ക് നോവല്‍ പടര്‍ന്നു കയറുന്നു. ബോള്‍ഷെവിക് ലോകത്തിന്റെ ഒരു ചരിത്രരേഖ.