Jayaseelan ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകള്‍കൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു. ആ നക്ഷ്ത്ര ഗീതങ്ങള്‍ ചൊരിയുന്ന പ്രകാശ രശ്മികളില്‍ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളും ന്യായന്യായങ്ങളും നന്മതിന്മകളും അനാവൃതമാകുന്നു. സ്വാതന്ത്ര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രാധാന്യം ഉദ്ദീരണം ചെയ്യപ്പെടുന്നു. മനുഷ്യബോധത്തിന്റെ അടത്തട്ടിലുള്ള ഉണ്മ ഉന്മീലിതമാകുന്നു. കാലമില്ലാതാകുന്നു ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോള്‍ ഞാനുമില്ലാതാകുന്നു ഉത്തമ കവിതയ്ക്കു കാലദേശാദികള്‍ പ്രസ്ക്തമല്ല എന്തിന്, കവി പോലും പ്രസക്തമല്ല.