Book by Yashpal ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്‍. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. വിപ്ലവസംഘത്തിന്റെ സിരാകേന്ദ്രവും ബോംബു ഫാക്ടറിയും പോലീസ് വളഞ്ഞതും വൈസ്രോയി സഞ്ചരിച്ച തീവണ്ടി ബോംബിട്ട് തകര്‍ക്കാന്‍ ശ്രമിച്ചതും കേന്ദ്രനിയമസഭയില്‍ ബോംബുപൊട്ടിയതും ദേശാഭിമാനികളെ ഒറ്റിക്കൊടുത്തതും വിപ്ലവസംഘം പിളര്‍ന്നതുമെല്ലാം ഒരു കാലഘട്ടത്തിന്റെ രേഖകളാകുന്നു. ഒരു നോവല്‍ പോലെ വായിച്ചുപോകാവുന്ന യശ്പാല്‍ എന്ന മഹാസാഹിത്യകാരന്റെ കുറിപ്പുകള്‍ക്കു നന്ദി.