''ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പേരില്‍ കുന്നംകുളത്ത് ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയവുമായി എന്നെ സമീപിച്ചവരുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളല്ല, ഞാന്‍ സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് എന്ന സത്യം എനിക്കുപോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. എല്ലാം കോരപ്പാപ്പന്റെ ഓരോ കളികള്‍!'' പൊതുവായനയില്‍നിന്ന് നമുക്ക് നഷ്ടപ്പെട്ടുപോയ വിടവുകള്‍ നികത്തുന്ന ലേഖനങ്ങളാണ് കറുപ്പിലും വെളുപ്പിലും നിറയുന്നത്. ശ്രീലങ്കയുടെ കൊലക്കളങ്ങള്‍, സിമോണിന്റെ സെക്കന്‍ഡ് സെക്‌സും വെറുപ്പിന്റെ രാഷ്ട്രീയവും പുട്ടും പുടിനും റാസ്പുടിനും പാമുക്കിന്റെ മഞ്ഞും അക്ഗുന്‍ അകോവയുടെ ചില കവിതകളും എന്നിങ്ങനെ രാഷ്ട്രീയ-സാംസ്‌കാരിക മൂല്യബോധത്തെക്കുറിച്ചുള്ള ഉള്ളുതുറന്ന സംവാദമാണ് ഈ കൃതി.