ഹുവാന്‍ കാര്‍ലോസ് ഒനെറ്റി എന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതികായന്റെ ഇന്ത്യന്‍ ഭാഷയിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയ അപൂര്‍വ്വ ക്ലാസിക്. സുപ്രസിദ്ധരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും മരിയ വര്ഗ്ഗാലോസയ്ക്കും ആരാധ്യനായ ഗുരുനാഥന്. സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പല്‍ശാല. തുരുമ്പ് കയറിയ ഉപകരണസാമഗ്രികളോടെ തകര്‍ന്നടിഞ്ഞുകിടക്കുന്നു. പ്രേതസമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചുവര്‍ഷത്തെ വിടവിനുശേഷം കടത്തുകടന്നുവരുന്ന ലാര്‍സന്‍ എന്ന കഥാപാത്രം. ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരിപങ്കാളികള്‍ എപ്പോഴേ അത് എഴുതിത്തള്ളിയിരുന്നു. ഒരു കപ്പല്‍ശാലയുടെ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട ലാര്‍സന്‍ എന്ന ആന്റിഹീറോയിലൂടെ ഉറുഗ്വേന്‍ സമൂഹത്തിന്റെ പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കുന്ന മഹത്തായ നോവല്‍.