S Mahadevan Thampi പ്രകൃതിയും മനുഷ്യനും എപ്പോഴും സമന്വയിക്കപ്പെടേണ്ട ഘടകങ്ങളാണ് പക്ഷെ കെട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളുടെ മറവിലാണ് ഇവ ലംഘിക്കപ്പെടുന്നതും. പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർന്നു വരുന്നതും. തറവാടു വിറ്റുമുടിക്കുന്നവരുടെ ദുരയും ലാഭക്കൊതിയുമാണ് പരിസ്ഥിതിവിഷയത്തെ കലുഷിതമാക്കുന്നത്. കോടികൾ വാരിക്കൂട്ടുന്ന വ്യക്തികളും ഗ്രൂപ്പുകളും അവർക്കു താങ്ങായി നിൽക്കുന്ന ഭരണ വർഗ്ഗങ്ങളും അങ്ങനെ വെറുക്കപ്പെട്ടവരായി മാറുന്നു. ഈ അവസ്ഥയിൽ നിന്ന് വിട്ടുനിൽക്കുവാൻ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കൾക്കും സാധിക്കുന്നില്ലെന്ന് കഥാകാരൻ ഭംഗ്യന്തരേണ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സമകാല സാമൂഹിക ജീവിതത്തിലെ ഏറ്റവും സജീവവും ശക്തവുമായ വിഷയമാണ് ഒരു കഥാകാരനെന്ന നിലയിൽ മഹാദേവൻ...