Book by Krishnadas, വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർതാമസിച്ചത് അവിടെയായിരുന്നു. അവർ ഒരു വൃദ്ധ സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവർ, ശയ്യാവലംബിയായവർ, കൂനിക്കൂനി നടക്കുന്നവർ, വാർദ്ധക്യത്തിന്റെ വിഷാദം തേടുന്നവർ, മക്കളുപേക്ഷിച്ചവർ. അവർ പഴയ മച്ചുകളിലാണ് ഉറങ്ങിയിരുന്നത്. അവർക്കെല്ലാം പ്രതാപകാലങ്ങളുണ്ടായിരുന്നു. ഓടിൽ തീർത്ത സ്വർണ്ണനിറമുള്ള തുപ്പൽകോളാന്പികൾക്കരികിൽനിന്ന് ഞാൻ അവരുടെ പഴയ കഥകൾ കേട്ടു. അവർ കരഞ്ഞു; ചിരിച്ചു. പഴയൊരു കാലത്തിന്റെ തിരുശേഷിപ്പുകളിലൂടെ ഞാൻ അലഞ്ഞു. ''