Sreeja Raman എഴുത്തുകാരിയുടെ സ്ഥലരാശികളില്‍ നിന്നൂര്‍ന്നുവീണ അനുഭവങ്ങളില്‍നിന്നാണ് കഥകളുടെ പിറവി. മനുഷ്യബന്ധങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി അവ തന്‍റെ മനസ്സാകുന്ന മൂശയിലിട്ട് രാകിമിനുക്കിയെടുത്ത കഥകള്‍. ആനച്ചന്തം, മേല്‍വിലാസം, മുഖങ്ങളില്ലാതാവുന്നത്, ഉച്ചാടനം, ഉത്തരത്തില്‍ ചത്തിരിക്കും, വിശപ്പ് തുടങ്ങിയ കഥകള്‍ വ്യക്തിയെയും സമൂഹത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ അന്വേഷണാത്മകമായ രചനകള്‍. "പെണ്‍മനോജീവിതത്തിന്‍റെ ആഴപ്പരപ്പുകള്‍ അര്‍ത്ഥസാന്ദ്രതയോടെ പകര്‍ത്തിവെക്കുന്നു. നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ നിശിതമായി വിചാരണ ചെയ്യുന്നു. ജീവനോടെ തുടിക്കുന്ന മാനുഷികഭാവങ്ങള്‍. പച്ചമണ്ണിന്‍റെ മനുഷ്യത്വത്തിലേക്ക് ഭാവനയെ പറിച്ചുനട്ട കഥകള്‍."