ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിൻറെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അത്ഭുതം വിളയുന്ന ഭൂമികകൾ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തിന്മയോട് ആഭിമുഖ്യമുള്ളവരെയും യദൃശ്ചയാ തിന്മയിലേക്ക് വീണുപോകുന്നവരെയും കുറിച്ചുള്ള അന്വേഷണവും ഇതിൽ ഉയർന്നു വരുന്നതുകാണാം. ലില്ലിപുഷ്യൻ, യാഹു തുടങ്ങിയ പദങ്ങൾ സംഭാവന ചെയ്തുകൊണ്ട് സാംസ്കാരികമായ ഒരധിനിവേശം തന്നെ ഭാഷയിൽ സാധിച്ചെടുത്ത ഈ കൃതി വിസ്മയകരമായ ഉൾക്കാഴ്ചയാണ് നമുക്കു പ്രദാനം ചെ