Book By Hari Kurissery , ശൂരനാട് കലാപകാലത്തിന്റെ ചരിത്രരേഖയാണ് ചോപ്പ്. ശൂരനാടിന്റെ രക്തഗാഥ എന്ന രചന. വ്യവസ്ഥിതി മാറ്റത്തിനുവേണ്ടിയുള്ള ഒരു തലമുറയുടെ ആഗ്രഹം പോരാട്ടമായി വളരുന്നതിന്റെ നാള്‍വഴികളാണ് ഈ കഥ. രാഷ്ട്രീയത്തിനും അധികാരത്തിനുമിടയില്‍ ചവിട്ടിയരയ്ക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ഈ കൃതിയുടെ സത്ത. തണ്ടാശ്ശേരി രാഘവന്, കളയ്ക്കാട്ടുതറ പരമേശ്വരന്‍നായര്‍, ചേലക്കോട്ടേത്ത് കുഞ്ഞുരാമന്, നടേവടക്കതില്‍ പരമുനായര്, പുതുപ്പള്ളി രാഘവന്, തോപ്പില്‍ ഭാസി, പേരൂര്‍ മാധവന്‍പിള്ള തുടങ്ങിയ സമരസഖാക്കള്‍ ചരിത്രവും കഥയും ഇഴചേരുന്ന കൃതിയില്‍ മുഖ്യകഥാപാത്രങ്ങളാണ്. വേദനയും യാതനയും നിറഞ്ഞ വഴിയിലൂടെയുള്ള സങ്കടകരമായ യാത്രയാണിത്. ശൂരനാട് സഹനചരിത്രത്തിനുള്ള പുനരര്‍പ്പണമാണ് ഈ നോവല്‍.