Book by Bhagat Singh ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ യുവത്വത്തിനു വേണ്ടി പുനരാവിഷ്കരിക്കപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്ക് വേണ്ടത് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന കൃതി. ബ്രിട്ടീഷ് ഭരണകാലത്ത് 1923ല്‍ ജയിലറ പൂകി 1924ല്‍ കഴുവിലേറ്റപ്പെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യു സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ് ആര്‍ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യവും അതുതന്നെയാണ്