M.R. Chandrasekharan കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്‍വ്വകാലം ഏറെ ഹൃദയസ്പര്‍ശിയായി പറയുന്ന ഓര്‍മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെ തകര്‍ത്ത കാലം. പലരും ജീവച്ഛവങ്ങളായി. ഒളിവിടങ്ങളിലെ രഹസ്യമീറ്റിങ്ങുകളും പൊലീസ് മര്ദ്ദനങ്ങളുമെല്ലാം ഒരു കാലത്ത് നിത്യസംഭവങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മധ്യകേരള ചരിത്രത്തോടൊപ്പമാണ് എം.ആര്.സിയുടെ നിയുക്ത ജീവിതവും കടന്നുപോകുന്നത്. പലരും പങ്കിടാത്ത അത്യപൂര്‍വ്വമായ ഒരു കാലത്തെ സ്വന്തം ജീവിതവും സംഘടനാപ്രവര്‍ത്തനങ്ങളുമായി ചേര്‍ത്തുവെച്ച് എഴുത്തുകാരന് തിരിഞ്ഞുനോക്കുന്നു.