Book by K.K. Siddique ജീവിതസത്യങ്ങള്‍ അനശ്വരഫലകങ്ങളുമാകുന്നു എന്നതിന്‍റെ തെളിവുകളാണ് ഈ കഥകള്‍. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഒരു എഴുത്തുകാരന്‍ കലഹിക്കുന്നതിന്‍റെ അടയാളങ്ങള്‍. നിലവിലിരിക്കുന്ന വ്യവസ്ഥിതികളോട് സമരസപ്പെടാതെ ജീവിക്കുന്നവന്‍റെ സാക്ഷ്യപ്പെടുത്തലുകള്‍. "പ്രശ്നസങ്കുലിതമായ ആധുനിക ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയാണ് ഈ കഥാസമാഹാരം നമുക്ക് നല്‍കുന്നത്. അനുഭവതീവ്രത തുടിക്കുന്ന ശില്പപരമായ വ്യതിരിക്തത പ്രകടിപ്പിക്കുന്ന ആഖ്യാനരീതികൊണ്ട് കഥകള്‍ ആകര്‍ഷണങ്ങളായി മാറുന്നു. പ്രമേയപരവും രൂപപരവുമായ സവിശേഷതകളും സങ്കേതങ്ങളില്‍ പുലര്‍ത്തുന്ന സൂക്ഷ്മങ്ങളായ ജാഗ്രതയും ചടുലവും ഗ്രാമ്യവും ലളിതവുമായ ഭാഷാവഴക്കവും കഥകളെ അഭിനവമാക്കുന്നു.