Prashanth Nambyar തികച്ചും യാദൃച്ഛികം അങ്ങിനെതന്നെയാണ് അപസര്‍പ്പകം കയ്യില്‍ തടഞ്ഞത് . ഒരു മുന്‍പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായി അപസര്‍പ്പകം എന്ന നോവല്‍. അത്രയേറെയുണ്ട് അപസര്‍പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കരില്‍ കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മണ്മറഞ്ഞുപോയചില നല്ല സാഹിത്യകാലങ്ങളെ ഓര്‍മ്മിപ്പിക്കും വിധം പൊട്ടിത്തെറിക്കുന്ന നര്‍മ്മം.നിഗൂഢമായ ഒരുവായനാമൂര്ച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്തികൊണ്ടുപോയി ശ്വാസം മുട്ടിക്കുന്ന രസച്ചരട്. അപസര്‍പ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചുവയ്ക്കട്ടെ" എന്ന് സംവിധായകനായ രണ്‍ജി പണിക്കര്‍.