Book by S P Harikumar കിള്ളിയാറ്റിന്‍െറയും കരമനയാറ്റിന്‍െറയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍, ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്‍, അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്‍ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്‍നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനും അതിനെ വലംവച്ചുനില്‍ക്കുന്ന കോട്ടകളും. പ്രധാന ജനപദങ്ങളും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുപ്പണികള്‍, കുതിരമാളിക എന്ന പുത്തന്‍മാളിക, ശ്രീകോവിലുകള്‍, ആരാധനാലയങ്ങള്‍, നഗരഹൃദയങ്ങള്‍, സ്വാതിതിരുനാള്‍, ശ്രീമൂലം തിരുനാള്‍, ശ്രീചിത്തിര തിരുനാള്‍ തുടങ്ങിയ പത്മനാഭദാസന്മാരുടെ കഥകള്‍, അളകാപുരിക്ക് തുല്യം വളര്‍ന്ന് ശോഭിക്കുന്ന അനന്തപുരിയുടെ ഇന്നലെകളിലൂടെ ഒരു യാത്ര. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ ചരിത്രവീഥികള്‍. രണ്ടരനൂറ്റാണ്ടിനുമുമ്പ് മരുതൂര്കുളങ്ങരയില്നിന്നും തിരുവനന്തപുരത്തെത്തിയ യോദ്ധാക്കളായ മുണ്ടനാട് തെക്കേപേവറത്തല കുടുംബാംഗമാണ് ഗ്രന്ഥകാരന്.