ഹിന്ദി മാതൃഭാഷ അല്ലാത്തവർക്കു വളരെ സ്വാഭാവികമായും ലളിതവുമായ രീതിയിൽ ഹിന്ദി പഠിപ്പിക്കാൻ ഈ ഗ്രന്ഥം പ്രാഥമികമായി ശ്രമിക്കുന്നു. ഇത് അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്ന ക്രമത്തിൽ പരിചയപ്പെടുത്താനും നിത്യജീവിതത്തിലെ സാധാരണ അവസരങ്ങളിൽ ഇവ ഉപയോഗിക്കാനും ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നു. ഈ ഗ്രന്ഥത്തിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന സന്ദർഭവാചകങ്ങളും, സംഭാഷണവാക്യങ്ങളും, ഭാരതീയ ഭാഷകളുടേയും സംസ്ക്കാരത്തിന്റേയും പൊതുവായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു അതിന്റെ ആവശ്യകത എന്തെന്നാൽ അദ്ധ്യയനാർത്ഥി, അദ്ധ്യയനപ്രക്രിയയുടെ സമയത്ത് ഭാരതത്തിലും വിദേശത്തുമുള്ള ഹിന്ദി സംസാരിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുമായി സംഭാഷണം നടത്താനും സമ്പർക്കം പുലർത്താനും വേണ്ട വിധത്തില്‍ സുസജ്ജമായിരിക്കണം. ഈ ഗ്രന്ഥം ഭാരതത്തിൽ സന്ദർശനത്തിന് വരുന്ന വിദേശീയർക്കും പണ്ഡിതർക്കും, വ്യവസായികൾക്കും, രാജ്യതന്ത്ര പ്രതിനിധികൾക്കും സഹായകരമായിരിക്കും. കാരണം ഇത് അവരെ ഭാഷയുടെ അതിർവരമ്പുകളെ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ സഹായിക്കും.