മലയിടിഞ്ഞു മനസ്സിടിഞ്ഞവരും
കരകവിഞ്ഞു കണ്ണ് നിറഞ്ഞവരുമാണ് ചുറ്റും.
തലചായ്ക്കാനിടമില്ലാതെ പോയ ഈ മനുഷ്യപുത്രർക്കൊപ്പം കൂട്ടായും കൂടായും അന്നമായും പൊന്നായും ഓടിയടുത്ത പേരറിയാക്കൂട്ടങ്ങളുമെത്ര!
ഇത് പ്രളയകാലത്തിലെ ലയനിർമ്മിതികളുടെ
കാഴ്ചകൾ.
ഏത് കലക്കങ്ങൾക്കു നടുവിലും സ്വാസ്ഥ്യം വിടാതെ കുരിശിനെ ഓർമ്മപ്പെടുത്തുന്ന എല്ലാ മനുഷ്യപുത്രന്മാർക്കു സ്വസ്തി!