Book by S. Rajendran സഹധർമ്മിണി എന്ന സങ്കല്പം വാല്മീകി രാമായണത്തിന്റെ സന്ദർഭങ്ങളിലൂടെ ചർച്ച ചെയുന്ന ഗ്രന്ഥം .കൈകേയി ,കൗസല്യ , താര,മണ്ഡോദരി സീത എന്നീ കഥാപാത്രങ്ങളെ അവലോകനം ചെയുന്ന കൃതി .വിധിയുടെ ഇടപെടലിലൂടെ ചുരുൾ നിവരുന്ന ദമ്പതിമാരുടെ ധര്മാധർമ്മങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങൾ .സഹസ്രാബ്ദങ്ങൾക്കപ്പുറം നിലനിന്നിരുന്ന ദാമ്പത്യസങ്കല്പങ്ങൾ പാടേ മാറിയ ഇക്കാലത്തും ആദികാവ്യത്തിലെ ചില മൗലികമായ മനുഷ്യ സ്വഭാവങ്ങളും മൂല്യങ്ങളും പ്രസക്തമാണ് എന്ന് സമര്ഥിക്കുന്ന കൃതി