Kovilan ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍. തോറ്റങ്ങള്‍ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന് രചനകള്‍ നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്‍ത്ത കോവിലന് ഭാവിയുടേയും എഴുത്തുകാരനായി വളരുകതന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേര്‍ത്തുവെയ്ക്കുന്നു.