Book by Akhil K വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ . വിപ്ലവ പുഷ്പാഞ്ജലി , സെക്സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു .